സമുദ്രതീര ശുചീകരണം

Monday 22 September 2025 12:18 AM IST

കരുനാഗപ്പള്ളി: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ പണിക്കർകടവ് തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സംസ്ഥാന പാഠപുസ്തക സമിതി അംഗം സുധീർ ഗുരുകുലം മുഖ്യാതിഥിയായി. ഗ്രന്ഥശാല ഭാരവാഹികളായ രാജേഷ് പുലരി, സുനിൽ പൂമുറ്റം, എസ്.അലൻ, നിർമ്മൽ രാജ്, ബിനോയ്‌ ബാബു, ഷീബ, കല, ബിബിൻ, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.