നവരാത്രി മഹോത്സവം

Monday 22 September 2025 12:19 AM IST

കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് കൊല്ലം തോപ്പിൽ കടവ് ആശ്രമത്തിലെ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങി ഒക്ടോബർ 2ന് സമാപിക്കും. പൂജകൾ, ഹോമം, പൂജവയ്പ്പ്, വിദ്യാരംഭം, അന്നദാനം എന്നിവ നടക്കും. സദ്ഗുരു ശ്രീ ശ്രീ രവിശങ്കറുടെപ്രതിനിധി സ്വാമി ചിത്ത് സ്വരൂപ്ജി ആചാര്യസ്ഥാനം വഹിക്കും. ബംഗളൂരു ആശ്രമത്തിൽ നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും തത്സമയം കൊല്ലം ആശ്രമത്തിലും നടത്തും. മഹാ ചണ്ഡികാഹോമം ശാസ്ത്രീയമായും വിധിപ്രകാരവും പണ്ഡിതശ്രേഷ്ഠന്മാരാൽ നടത്തും. നവരാത്രി ആഘോഷം വിജയിപ്പിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി ആശ്രമം ചെയർമാൻ മോഹൻരാജ്, സെക്രട്ടറി മയ്യനാട് പ്രദീപ് എന്നിവർ അറിയിച്ചു. ഫോൺ 9746567613, 9496271056.