കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ മഹാസമാധി ദിനാചരണം
Monday 22 September 2025 12:25 AM IST
കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിൽ ഗുരുവിന്റെ 98-ാമത് മഹാസമാധി ദിനം ആചരിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി യോഗാനന്ദ മുഖ്യ കാർമികത്വം വഹിച്ചു. മധുര തിരുപ്പുറംകുണ്ഡ്രം ശാന്തലിംഗസ്വാമിമഠം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവദർശനം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും ജനങ്ങളിൽ ആത്മീയ വെളിച്ചം പകർന്നുനൽകുന്നതിനും ഓരോരുത്തർക്കും കഴിയണമെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. രവീന്ദ്രൻ ശാന്തികുമളി,രമേശ് സ്വാമി ചെന്നൈ,സേവാശ്രമം മേൽശാന്തി ഷിബു,ശ്രീനാരായണ മെട്രിക്ലേഷൻ സ്കൂൾ പ്രിൻസിപ്പൽ രംഗരാജൻ,സോമസുന്ദരം മലേഷ്യ,ശ്രീനാരായണ വൈദ്യശാല മാനേജർ ലാലൻ,ഗോവിന്ദാനന്ദ സ്വാമി സമാധിപീഠം ശാന്തി സജീവ്,അജേഷ് വെഞ്ഞാറമൂട്,സനീഷ് കോഴിക്കോട് എന്നിവർ നേതൃത്വം വഹിച്ചു.