ഗുരുദേവ സമാധി

Monday 22 September 2025 1:40 AM IST
ഗുരുധർമ്മപ്രചരണ സഭ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധിദിനാചരണം ഡോ.ശുദ്ധോധനൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഗുരുധർമ്മപ്രചരണ സഭ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മണലി ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി ദിനാചരണം ഡോ.ശുദ്ധോധനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. വി.വി.വിജയൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി വി.വിജയമോഹനൻ സ്വാഗതം പറഞ്ഞു. എലപ്പുള്ളി ശ്രീനാരായണ പപ്ലിക് സ്‌കൂൾ പ്രസിഡന്റ് സി.ബാലൻ വിശ്വശാന്തി പ്രഭാഷണം നടത്തി.ജില്ല രക്ഷാധികാരി ആർ.രാമകൃഷ്ണൻ, ജില്ല ട്രഷറർ സി.ജി.ജാനകി, സിജി, ലളിത, അഡ്വ.അമ്പിളി ഹാരീസ്, ജോ: സെക്രട്ടറി പി.കെ.സജീവൻ, കാപ്പിൽ മോഹനൻ എന്നിവർ സംസാരിച്ചു. സമൂഹപ്രാർത്ഥന, ഉപവാസം, അന്നദാനം എന്നിവ ഉണ്ടായിരുന്നു. വൈകീട്ട് 3.25ന് ദൈവദശകം പ്രാർത്ഥനയോടെ സമാധിദിനാചരണം അവസാനിപ്പിച്ചു.