കലോത്സവം സമാപിച്ചു 

Monday 22 September 2025 1:44 AM IST
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിൽ സുവർണ ജൂബിലി കലോത്സവം ഗായകൻ ഭവിൻ വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലോത്സവം 'സകല 25' ഗായകൻ ഭവിൻ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി.സാദിഖ് അദ്ധ്യക്ഷനായി. പ്രധാനാധ്യാപകൻ കെ.എസ്.മനോജ്, അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ കെ.സജ്ല, കലോത്സവം സംഘാടക സമിതി കൺവീനർമാരായ കെ.പി.നൗഫൽ, ജി.അമ്പിളി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സാജിദ് ബാവ, അദ്ധ്യാപക അവാർഡ് ജേതാവ് പി.ഗിരീഷ്, സി.കെ.ജയശ്രീ, കെ.പി.ദീപ, പി.സൈനുൽ ആബിദ്, കെ.എം.ഷാനി, സി.ഷമീറ, എം.ലീന, പി.ഇ.സുധ, ഫസീല അബ്ബാസ്, ടി.എം.അയ്യപ്പദാസൻ, ഇ.കെ.ധന്യ, ജി.ദിവ്യ, ജോൺ റിച്ചാർഡ്, എസ്.എൻ.ദിവ്യ, കെ.എം.മുസ്തഫ, പി.ജംഷീർ, കെ.ഷമീർ തുടങ്ങിയവർ സംസാരിച്ചു. ചിലമ്പ് നാടൻ പാട്ട് സംഘത്തിന്റെ നേതൃത്വത്തിൽ നാടൻ പാട്ടുകളുടെ അവതരണവും നടന്നു.