ജി.എസ്.ടി ഇളവ് പാലുത്പന്നങ്ങളുടെ വില കുറച്ച് മിൽമ, കുറയുന്നത് നൂറിലധികം ഉത്പന്നങ്ങൾക്ക്

Monday 22 September 2025 12:58 AM IST

തിരുവനന്തപുരം: പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.ടി ഇളവിന്റെ ഗുണം ഇന്നുമുതൽ ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമ. നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനത്തോളം കുറവുണ്ടാകും. ഐസ്‌ക്രീമിന് 12-13% വരെ വില കുറയും.

ഫ്‌ളേവേർഡ് പാലിന്റെ ജി.എസ്.ടി 12ൽ നിന്ന് അഞ്ച് ശതമാനമാക്കി. പായസം മിക്സിന്റേത് 18ൽ നിന്ന് അഞ്ച് ശതമാനവും. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും ഇളവുണ്ട്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ജി.എസ്.ടി ഇളവുകളുടെ മുഴുവൻ നേട്ടവും ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

നെയ്യ് ലിറ്ററിന്

45 രൂപ കുറയും

1. നെയ്യ് വില ലിറ്ററിന് 720ൽ നിന്ന് 675 രൂപയായി കുറയും. 45 രൂപയുടെ കുറവ്. അരലിറ്ററിന് 25 രൂപ കുറഞ്ഞ് 370ൽ നിന്ന് 345 രൂപയാകും. (ജി.എസ്.ടി 12നിന്ന് 5%)

2. വെണ്ണ 400 ഗ്രാം 15 രൂപ കുറഞ്ഞ് 240ൽ നിന്ന് 225 രൂപയാകും. 500 ഗ്രാം പനീർ 11 രൂപ കുറഞ്ഞ് 245ൽ നിന്ന് 234 രൂപയാകും. പനീറിന്റെ 5% ജി.എസ്.ടി പൂർണമായും ഒഴിവാക്കി

3. വാനില ഐസ്‌ക്രീം ലിറ്ററിന് 24 രൂപ കുറഞ്ഞ് 220ൽ നിന്ന് 196 രൂപയാകും (ജി.എസ്.ടി 18ൽ നിന്ന് 5%)

ലോ​ട്ട​റി​ ​നി​കു​തി​ 40​%​ : ജി.​എ​സ്.​ടി.​ക​മ്മി​ഷ​ണർ

ലോ​ട്ട​റി​ ​ടി​ക്ക​റ്റി​ന്റെ​ ​ജി.​എ​സ്.​ടി.​ 28​%​ൽ​ ​നി​ന്ന് 40​%​ ​ആ​യി​ ​വ​ർ​ദ്ധി​ച്ചു​വെ​ന്ന് ​ജി.​എ​സ്.​ടി.​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​സെ​പ്തം​ബ​ർ​ 17​ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​പി​ന്നാ​ലെ​ ​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി.​വ​കു​പ്പും​ ​പു​റ​ത്തി​റ​ക്കി​യ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ഇ​ന്നു​മു​ത​ൽ​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റി​ന്റെ​ ​നി​കു​തി​ ​വ​ർ​ദ്ധ​ന​ ​പ്രാ​ബ​ല്യ​ത്തി​ലാ​കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ .​k​e​r​a​l​a​t​a​x​e​s.​g​o​v.​i​n​ ​എ​ന്ന​ ​ജി.​എ​സ്.​ടി.​യു​ടെ​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ലോ​ട്ട​റി​യു​ടെ​ ​നി​കു​തി​ ​വ​ർ​ദ്ധ​ന​ ​പ്രാ​ബ​ല്യ​ത്തി​ലാ​യി​ട്ടി​ല്ല​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​ചി​ല​ ​വാ​ർ​ത്ത​ക​ൾ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​വി​ശ​ദീ​ക​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.