വിലക്കുറവിന്റെ ആശ്വാസം

Monday 22 September 2025 1:00 AM IST

കൊ​ച്ചി​:​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​(​ജി.​എ​സ്.​ടി​)​ ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ള​ട​ക്കം​ 375​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ല​ ​ഇ​ന്നു​മു​ത​ൽ​ ​കു​റ​യും.​ ​ക​ഴി​ഞ്ഞ​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ ​ച​ട​ങ്ങി​ലാ​ണ് ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​ ​പ​രി​ഷ്ക​ര​ണം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​പ്ര​ഖ്യാ​പി​ച്ച​ത്. 12​ ​ശ​ത​മാ​നം​ ​സ്ളാ​ബി​ലു​ള്ള​ 99​ ​ശ​ത​മാ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും​ ​ജി.​എ​സ്.​ടി​ ​ഇ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​കും.​ 28​ ​ശ​ത​മാ​നം​ ​സ്ളാ​ബി​ലു​ണ്ടാ​യി​രു​ന്ന​ 90​ ​ശ​ത​മാ​നം​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​നി​കു​തി​ 18​ ​ശ​ത​മാ​ന​മാ​കും. ആ​രോ​ഗ്യ,​ ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ്രീ​മി​യം,​ ​ബ്യൂ​ട്ടി​ ​ക്ളി​നി​ക്കു​ക​ൾ,​ ​വെ​ൽ​നെ​സ് ​ക്ള​ബു​ക​ൾ,​ ​സ​ലൂ​ണു​ക​ൾ,​ ​ഹെ​ൽ​ത്ത് ​ക്ള​ബു​ക​ൾ,​ ​യോ​ഗാ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങൾ തുടങ്ങിയവയുടെ നിരക്ക് കുറയും. ക​ൺ​സ്യൂ​മ​ർ​ ​ഉ​ത്പ​ന്ന​ങ്ങളായ ഷേ​വിം​ഗ് ​ലോ​ഷ​ൻ,​ ​ഫേ​സ്ക്രീം,​ ​ഫേ​സ് ​പൗ​ഡ​ർ,​ ​ടൂ​ത്ത് ​ബ്ര​ഷ്,​ ​സോ​പ്പ്,​ ​കു​ട്ടി​ക​ളു​ടെ​ ​നാ​പ്കി​ൻ,​ ​ക്ളി​നി​ക്ക​ൽ​ ​ഡ​യ​പ്പ​ർ,​ ​ഹെ​യ​ർ​ ​ഓ​യി​ൽ,​ ​സ്കി​ൻ​ ​ക്രീ​മു​ക​ൾ തുടങ്ങിയവും നിരക്ക് കുറയുന്നവയിൽ ഉൾപ്പെടുന്നു.

വില കുറയുന്നവ

ബിസ്‌കറ്റ്, വെണ്ണ, നെയ്യ്, പായ്ക്ക് ചെയ്ത ധാന്യങ്ങൾ, കോൺഫ്ളേക്ക്, 20 ലിറ്ററിന്റെ കുടിവെള്ളം, ഡ്രൈ ഫ്രൂട്ട്‌സ്, പാക്ക്ഡ് ഫ്രൂട്ട് പൾപ്പ്, ജ്യൂസ്, ഐസ്‌ക്രീം, ജാം ആന്റ് ഫ്രൂട്ട് ജെല്ലീസ്, കെച്ചപ്പ്, പനീർ, സോസേജ്, പായ്ക്ക് ചെയ്ത ഇറച്ചി, കരിക്കിൻ വെള്ളം, പാലടങ്ങിയ ബിവറേജസ്, കാപ്പി, കണ്ടെൻസ്‌ഡ് മിൽക്ക്, ഡയഗ്‌നോസ്‌റ്റിക് കിറ്റുകൾ, ഗ്ളൂക്കോമീറ്ററുകൾ അടക്കമുള്ള മെഡിക്കൽ ഉത്പന്നങ്ങൾ, ജീവൻരക്ഷാ മരുന്നുകൾ.

വില കൂടുന്നവ

സോഫ്‌റ്റ് ഡ്രിംഗ്‌സ്, ആഡംബര വാഹനങ്ങൾ, 1,200-1,400 സിസിക്ക് മുകളിൽ ശേഷിയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ, 350 സിസിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങൾ, വ്യക്തിഗത ആവശ്യത്തിനുള്ള എയർക്രാഫ്‌റ്റ്, 2,500 രൂപയിലധികം വിലയുള്ള വസ്ത്രങ്ങൾ, ചെ‌രുപ്പുകൾ