യുവമോർച്ച രക്തദാനം നടത്തി.

Monday 22 September 2025 2:20 AM IST

തിരൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി "മെഗാ രക്തദാന ക്യാമ്പ് " സംഘടിപ്പിച്ചു. തിരൂർ ഗവ. ജില്ലാ ആശുപത്രിയിൽ ബി.ജെ.പി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.വി. അഭിലാഷിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല ജനറൽ സെക്രട്ടറി എൻ. അനിൽകുമാർ,​ യുവമോർച്ച ജില്ലാ ഭാരവാഹികളായ ഇ.ജിതിൻ ,വിനീത് മോഹൻ,അരുൺജിത് , ടി.കെ.പ്രജിത്ത് തുടങ്ങിയവർ രക്തദാനം നടത്തി.ജില്ലാ - മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.