പാലക്കാട് പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Monday 22 September 2025 12:56 PM IST
പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ വിദ്യാർത്ഥിയായ ഹിജാനാണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന ഹിജാൻ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വാതിലിൽ തട്ടിവിളിച്ചു. എന്നാൽ വാതിൽ തുറക്കാതെ വന്നതോടെ പൊളിച്ച് അകത്തേക്ക് കയറുകയായിരുന്നു. പിന്നാലെയാണ് തൂങ്ങിയ നിലയിൽ ഹിജാനെ കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. മരണകാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.