ജില്ലാക്ഷീരസംഗമം ലോഗോ പ്രകാശനം
Monday 22 September 2025 7:10 PM IST
കൊച്ചി: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ വാഴക്കുളം ബ്ലോക്കിലെ പോഞ്ഞാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന ക്ഷീരസംഗമം -2025 പരിപാടിയുടെ ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. മിൽമ എറണാകുളം യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അൻവർ അലി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ഡെപ്യൂട്ടി ഡയറക്ടർ എം.ഷഫീന, അസി. ഡയറക്ടർമാരായ പാർവതി കൃഷ്ണപ്രസാദ്, പ്രിയ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.