ഭിന്നശേഷി സംവരണം: രജിസ്ട്രേഷൻ ഡ്രൈവ്

Monday 22 September 2025 7:14 PM IST

ആലുവ: എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപക - അനദ്ധ്യാപിക യോഗ്യതയുണ്ടായിട്ടും ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി ജില്ലയിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ 26ന് രാവിലെ പത്തിന് ആലുവ മിനി സിവിൽ സ്റ്റേഷൻ അനക്സ് രണ്ടിൽ താലൂക്ക് ഓഫീസ് ഹാളിലാണ് ഡ്രൈവ്. ആലുവ, പറവൂർ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി കാർഡ് / മെഡിക്കൽ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.