അദ്ധ്യാപകർക്ക് പരിശീലനം
Monday 22 September 2025 7:30 PM IST
കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മിഷൻ ഹൈസ്‌കൂൾ അദ്ധ്യാപകർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് രാവിലെ 10ന് പത്തടിപ്പാലം പി.ഡബ്‌ള്യൂ ഡി.റസ്റ്റ് ഹൗസിൽ നടക്കും. കമ്മിഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ആറിന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലെ അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.
കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്ദ്ധർ കൈകാര്യം ചെയ്യും. പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട്, കണ്ണൂർ മലപ്പുറം, വയനാട് പാലക്കാട്, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ആഗസ്റ്റ് 11മുതൽ 20വരെ സംഘടിപ്പിച്ചിരുന്നു.