സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്

Tuesday 23 September 2025 1:48 AM IST

കളമശേരി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് തുടങ്ങി. 27 വരെ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ കാർഡിയോളജി ഒ.പിയിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയിൽ ഇളവ് ലഭിക്കും. ഹൃദയ പരിശോധന, ഇ.സി.ജി, സ്ക്രീനിംഗ് എക്കോ എന്നിവ ഉൾപ്പെടുന്ന പരിശോധന നടത്തും.