കാൽനട പ്രചാരണ ജാഥ സമാപിച്ചു
Tuesday 23 September 2025 12:17 AM IST
ഫറോക്ക്: ഫറോക്ക് നഗരസഭയിലെ യു.ഡി.എഫ് ദുർഭരണത്തിനുമെതിരെ എൽ.ഡി.എഫ് ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ കരുവൻതിരുത്തി പാതിരക്കാട് സമാപിച്ചു. വലിയ കുണ്ടേത്തടം, അമ്പലങ്ങാടി, പുറ്റേക്കാട്, മൂന്നിലാംപ്പാടം, പൂത്തോളം, തെക്കേ തല, മoത്തിൽപ്പാടം,എ.പി. റോഡ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥാ ലീഡർ സി. ഷിജു, കെ.ടി എ മജീദ്, കെ.ഷെഫീഖ്, വിജയകുമാർ പൂതേരി, കെ.ടി മുരളീധരൻ ,എം.എം. മുസ്തഫ, കമറുലൈല.കെ, സമീഷ് എം, കെ ബി ഷാ, അസ്ലംപുളിയാളി എന്നിവർ പ്രസംഗിച്ചു. സമാപന പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ദേവൻ അദ്ധ്യക്ഷത വഹിച്ചു.