സ്നേഹ ഭവനം കൈമാറി
Tuesday 23 September 2025 12:20 AM IST
കുറ്റ്യാടി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി കൈവേലി താവുള്ള കൊല്ലിയിൽ നിർമ്മിച്ച വീട് 'സ്നേഹഭവനം' കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ കുടുംബത്തിന് കൈമാറി. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീജ ടി.കെ, കുന്നുമ്മൽ എ.ഇഒ രത്നവല്ലി , സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ പ്രസിഡന്റ് പി.പി കുഞ്ഞമ്മദ് , പി.എം സജിത്ത്, ആർ.എൻ.എം ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീജിത്ത് കെ.കെ, മുൻ എ.ഇ.ഒ ബിന്ദു, എച്ച്.എം ഫോറം കൺവീനർ പ്രകാശൻ, എൻ.കെ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.