ആദിവാസി മഹാസഭ ജില്ല കൺവെൻഷൻ
Tuesday 23 September 2025 12:23 AM IST
മുക്കം: ആദിവാസി മഹാസഭ ജില്ലാ കൺവെൻഷൻ മുക്കം ബി.പി. മൊയ്തീൻ സേവാമന്ദിർ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എം.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാഎക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ.ശശി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എം. കുമാരൻ, അഖിലേന്ത്യ ദളിത് അവകാശ സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് പി.കെ.കണ്ണൻ . സി. പി. ഐ ജില്ല കൗൺസിൽ അംഗം കെ. മോഹനൻ , തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ, മഹിള സംഘം മണ്ഡം സെക്രട്ടറി പി. സൗദാമിനി , കാരശ്ശേരി പഞ്ചായത്ത് അംഗം എം.ആർ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ നെല്ലായി പ്രസിഡന്റും പി.കെ. രാമൻകുട്ടി സെക്രട്ടറിയുമായി ഒമ്പതംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.