മാരത്തോണും മെഡി. ക്യാമ്പും
കോഴിക്കോട്: ലോക ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി മണാശ്ശേരി കെ.എം.സി.ടി മെഡി. കോളേജ് കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 29ന് മിനി മാരത്തോണും ഹൃദയാരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിക്കും. രാവിലെ ആറിന് കെ.എം.സി.ടി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് മാരത്തോൺ ആരംഭിക്കും. വിജയികൾക്ക് 10000 രൂപ ക്യാഷ് പ്രൈസും നൽകും. പുരുഷൻമാർക്ക് 18-40, 40-60 രണ്ട് പ്രായപരിധികളിലാണ് മാരത്തോൺ. രാവിലെ ഒമ്പത് മുതൽ കോളേജിൽ നടക്കുന്ന ഹൃദയ പരിശോധനാ ക്യാമ്പിൽ ഒ.പി ഫീസിൽ 50 ശതമാനം ഇളവും എക്കോ, ടി.എം.ടി ടെസ്റ്റുകൾ, കാർഡിയാക് പ്രൊസിജിയറുകൾ, ഇൻവെസ്റ്റിഗേഷനുകൾക്ക് പ്രത്യേക ഇളവുകളും നൽകും. മാരത്തോൺ രജിസ്ട്രേഷന് 9447110 111, 9946551805, ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 8138818818 ബന്ധപ്പെടുക. വാർത്താസമ്മേളനത്തിൽ സി.ഇ.ഒ ഡോ.സി.എം. റമീസ്, ഡോ.വിജീഷ് വേണുഗോപാൽ, നിസാർ എന്നിവർ പങ്കെടുത്തു.