പ്രവാസി സംഘം ഏരിയ സമ്മേളനം
Tuesday 23 September 2025 12:36 AM IST
നാദാപുരം: കേരള പ്രവാസി സംഘം നാദാപുരം ഏരിയ സമ്മേളനം കല്ലാച്ചി ഗവ. യു.പി സ്‌കൂൾ ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സരൂൺ മാണി ഉദ്ഘാടനം ചെയ്തു. ടി.കെ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദീർഘകാലം പ്രവാസിയും സംരംഭകയുമായ ആയിഷ മൊയ്തു ഹാജിയെ ആദരിച്ചു. ഏരിയ സെക്രട്ടറി കെ.പി അശോകൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ശങ്കരൻ സംഘടനാ റിപ്പോർട്ടും എൻ. ഗോവിന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ, ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.പി. കുമാരൻ സ്വാഗതവും കൺവീനർ കെ.ടി.കെ. ഭാസ്‌കരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:
സി.രാഗേഷ് (പ്രസിഡന്റ്). കെ.പി.അശോകൻ (സെക്രട്ടറി), ടി.കെ.കണ്ണൻ (ട്രഷറർ).