മണ്ഡലം കൺവെൻഷൻ

Tuesday 23 September 2025 12:47 AM IST

തച്ചമ്പാറ: ഇന്ത്യൻ റെയിൽവേ നിറുത്തലാക്കിയ സീനിയർ സിറ്റിസൺസ് യാത്രാനുല്യം പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് കോങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകളിലും യാത്രാനുകൂല്യം അനുവദിക്കുക, വയോജനക്കമ്മിഷൻ പ്രവർത്തനമാരംഭിക്കുക, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ മുഴുവൻ സർക്കാർ ഓഫീസുകളിലും വയോജനങ്ങൾക്ക് മുൻഗണന നല്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.പി.ജോയി മുണ്ടനാടൻ അദ്ധ്യക്ഷത വഹിച്ചു. എം.രാമകൃഷ്ണൻ, സലാം പൊതുവാച്ചോല, രാജു ഫ്രാൻസിസ്, വി.വിജയകുമാർ, കെ.യു.പീറ്റർ, പി.ഗോപി, വി.കെ.ചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.