എറണാകുളം ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി
Tuesday 23 September 2025 2:07 AM IST
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാസാംസ്‌കാരിക പരിപാടികൾ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി . ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.കെ. സുരേഷ്ബാബു അദ്ധ്യക്ഷനായി. ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ. പിള്ള, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ, ആർ. രാമകൃഷ്ണൻ, സി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഉത്സവസുവനീർ പ്രകാശിപ്പിച്ചു.