വനിതാ ബറ്റാലിയനിൽ വീണ്ടും ഡ്യൂട്ടിക്കിടെ റീൽസെടുപ്പ്

Tuesday 23 September 2025 1:34 AM IST

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് റീൽസ് ചിത്രീകരണം പാടില്ലെന്ന ഡി.ജി.പിയുടെ സർക്കുലർ വകവയ്ക്കാതെ വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം. കളിയിക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് യൂണിഫോമിൽ റീൽസെടുത്ത് സമൂഹമാദ്ധ്യമങ്ങളിലിട്ടത്. ഇത്തവണ റീൽസിൽ ബറ്റാലിയനിലെ അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെയുള്ളവരുണ്ട്. വാർത്ത പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഇത് പിൻവലിച്ചു.