മുഹൂർത്ത വ്യാപാരം ഒക്ടോബർ 21ന്
Tuesday 23 September 2025 12:46 AM IST
കൊച്ചി: ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഒക്ടോബർ 21ന് ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെ നടക്കും. ഹിന്ദു കലണ്ടർ വർഷമായ സംവത് 2082ന്റെ ഭാഗമായാണ് വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് അടുത്ത വർഷത്തേക്കുള്ള അനുഗ്രഹത്തിന്റെ സൂചനയായാണ് മുഹൂർത്ത വ്യാപാരത്തെ കാണുന്നത്. ദീപാവലി ദിവസം എക്‌സ്‌ചേഞ്ച് അവധിയാണെങ്കിലും മുഹൂർത്ത വ്യാപാരത്തിനായി കുറച്ച് സമയത്തേക്ക് പ്രവർത്തിക്കും.