ശ്രദ്ധേയമായി കേരളകൗമുദി 'ആരോഗ്യം ആനന്ദം' സെമിനാർ
- മികച്ച വിദ്യാർത്ഥികളെയും പ്രതിഭകളെയും ആദരിച്ചു
കൊടിയത്തൂർ: കേരളകൗമുദിയുടെ 114-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളുമായി ചേർന്ന് നടത്തിയ 'ആരോഗ്യം ആനന്ദം' ആരോഗ്യ ബോധവത്കരണ സെമിനാറും ആദരിക്കലും ശ്രദ്ധേയമായി. വിദ്യാഭ്യാസ അവാർഡ് വിതരണവുമുണ്ടായി. ഇന്നലെ രാവിലെ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ കായിക മന്ത്രി വി.അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എൻ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം എ.ഇ.ഒ ടി ദീപ്തി, പി.ടി.എ പ്രസിഡന്റ് സി.കെ. നസീം അഹമ്മദ്, വെെസ് പ്രസിഡന്റ് സി.ടി. കുഞ്ഞോയി, എം.പി.ടി.എ ചെയർപേഴ്‌സൺ ശബീബ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.കെ.എ.യു.പി. സ്കൂൾ മാനേജർ ഇ. യഅഖൂബ് ഫൈസി സ്വാഗതവും പ്രധാനാദ്ധ്യാപകൻ പി.പി.മമ്മദ് കുട്ടി നന്ദിയും പറഞ്ഞു. അദ്ധ്യാപകൻ പി സി മുജീബ് റഹിമാൻ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. ബിന്ദു പി.സുബാഷ്, ഡോ സഞ്ജീവ് എസ്. ചന്ദ്രൻ എന്നിവർ ക്ളാസെടുത്തു.
- നേട്ടം കൊയ്തവർക്ക് ആദരം
മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിലെ വിദ്യാർത്ഥികളെയും പൂർവ വിദ്യാർത്ഥികളെയും വിവിധ മേഖലകളിലെ പ്രഗത്ഭരെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഡോ.സഞ്ജീവ് എസ്. ചന്ദ്രൻ (സൂപ്രണ്ട്- ഇ.എം.എസ് ഹോസ്പിറ്റൽ), ടെന്നിസൺ സി.ജെ, (മാനേജിംഗ് പാർട്ണർ, ചാത്തംകണ്ടത്തിൽ ഫൈനാൻസിയേഴ്‌സ്), ഡോ. ബിന്ദു പി. സുഭാഷ് (സാമൂഹ്യ പ്രവർത്തക), ഇ. യഅഖൂബ് ഫൈസി (സാമൂഹ്യ പ്രവർത്തകൻ), ഏബിൾ ഇന്റർനാഷണൽ എം.ഡി. സിദ്ദിഖ് പുറായിലിനുവേണ്ടി മാനേജർ ഷരീഫ് അക്കരപ്പറമ്പിൽ, ഡോ. അശോകൻ കുറ്റിയിൽ (മാനേജിംഗ് പാർട്‌ണർ, സി.പി.സി.ലാബ്) വൈദ്യൻ എം.സി.ഇസ്മയിൽ ഗുരുക്കൾ (മാനേജിംഗ് ഡയറക്ടർ-ആയുർഷിഫ ഹോസ്പിറ്റൽ), പി.മറിയം ടീച്ചർ (സാമൂഹ്യ പ്രവർത്തക), കേരളകൗമുദി കൊടിയത്തൂർ ലേഖകൻ ജബ്ബാർ കൊടിയത്തൂർ എന്നിവരെയാണ് ആദരിച്ചത്. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെയും മികച്ച നേട്ടം കെെവരിച്ച സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ സിൽന ജബ്ബാർ, മുഹമ്മദ് ബാസിൽ, ഫാത്തിമ ഫിദ എന്നിവരെയും ആദരിച്ചു.