₹14.39 കോടിയുടെ ആയുഷ് പദ്ധതികൾക്ക് ഇന്ന് തുടക്കം
Tuesday 23 September 2025 12:00 AM IST
തിരുവനന്തപുരം: പത്താമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 14.39 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.