ചെങ്ങന്നൂർ : നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഭരണസ്തംഭനം സൃഷ്ടിക്കുന്നു: യു.ഡി.എഫ്
ചെങ്ങന്നൂർ : നഗരസഭയിൽ തുടർച്ചയായുള്ള സെക്രട്ടറിമാരുടെയും സുപ്രധാന ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം സമാനതകളില്ലാത്ത ഭരണസ്തംഭനം സൃഷ്ടിക്കുന്നെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ് എന്നിവർ ആരോപിച്ചു. ഒരു ജീവനക്കാരൻ മൂന്ന് വർഷത്തേക്ക് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ജോലി ചെയ്യണമെന്ന നിബന്ധന നിലനിൽക്കെ പുതിയതായി എത്തിയ പലരും ഒരു മാസം മുതൽ 6 മാസത്തിനുള്ളിൽ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് സ്ഥലം മാറിപ്പോകുകകയാണ്. ത്രിതല പഞ്ചായത്തുകളിൽ നിന്ന് നഗരസഭയിൽ എത്തിയ പലരും ജോലികൾ മനസിലാക്കി തുടങ്ങുമ്പോൾ മറ്റു പല സ്ഥലങ്ങളിലേക്കും സ്ഥലം മാറിപ്പോവുകയും പതിവാണ്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ഇടതു സർക്കാർ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. . നഗരസഭ സെക്രട്ടറിയായി എം.ഡി.ദീപ ഇന്നലെ ചുമതലയേറ്റിരുന്നു.