പൊതുസമ്മേളനം
Tuesday 23 September 2025 12:54 AM IST
കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ ഇലന്തൂർ കിഴക്ക്ശാഖയിലെ സമാധിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കാൺസിലർ പ്രേംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷതവഹിച്ചു. ജയശ്രീ മനോജ്, വിത്സൺ ചിറക്കാല, സാം ചെമ്പകത്തിൽ, വിനീതാഅനിൽ, പി.ജി.മനോഹരൻ ശ്യാമതി, ജഗദമ്മ ശശി എന്നിവർ സംസാരിച്ചു. ശാഖാ കൺവീനർ എം.ബി.സത്യൻ സ്വാഗതവും കമ്മിറ്റിയംഗം കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.