നവരാത്രി മഹോത്സവം  (

Tuesday 23 September 2025 12:57 AM IST

റാന്നി: തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി. മേൽശാന്തി അജിത്കുമാർ പോറ്റി യജ്ഞമണ്ഡപത്തിലേക്ക് ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം പകർന്നു. യജ്ഞാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി , തോട്ടമൺകാവ് ഭഗവതി ദേവസ്വം പ്രസിഡന്റ്‌ അഡ്വ. ഷൈൻ ജി കുറുപ്പ്,വൈസ് പ്രസിഡന്റ്‌ കെ ജി രാജീവ്‌,സെക്രട്ടറി ശ്രീകുമാർ, സന്തോഷ്‌ പണിക്കർ, പ്രസാദ്, ബിനു എസ് നായർ, വിജയകുമാർ, രാജേഷ് ആർ ചന്ദ്രൻ, രഘു പി എസ്, സുനിൽകുമാർ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു