ളാഹ ഗോപാലൻ അനുസ്മരണം
Tuesday 23 September 2025 12:01 AM IST
ചെങ്ങറ : സാധുജന വിമോചന സംയുക്തവേദി സ്ഥാപകനും ചെങ്ങറ ഭൂസമര നായകനുമായ ളാഹഗോപാലന്റെ അനുസ്മരണ യോഗം സാധുജന വിമോചന സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ഗോപിയുടെ അദ്ധ്യക്ഷതയിൽ മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലേലി , ജോസഫ് എം പുതുശ്ശേരി, ഡോ.സൈമൺ ജോൺ, എസ് രാജീവൻ, ജോർജ് മുല്ലക്കര, എം.ഷാജർഖാൻ, എൽ.ഹരിറാം, ബിജോയ് ഡേവിഡ്, രഘു ഇരവിപേരൂർ, മിനി കെ ഫിലിപ്പ്, ബാബു കുട്ടൻചിറ, എസ്.മിനി, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി തുടങ്ങിയവർ സംസാരിച്ചു.