സെമിനാറും കൺവെൻഷനും
Tuesday 23 September 2025 12:02 AM IST
മല്ലപ്പള്ളി: കെ.എസ്.എസ്.പി യൂ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെയും വനിതാ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാ സെമിനാറും കൺവെൻഷനും നടത്തി. യോഗം അഡ്വ.വിപിനാ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എം ലക്ഷ്മിയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വേദി കൺവീനർ എസ്.സുശീല മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി.എസ്.ശശി ധരൻ നായർ, എം.എസ്.ദേവി ഡോ.അംബികദേവി കെ.ജി, ചന്ദ്രശേഖരൻ നായർ. പി.കെ ശിവൻകുട്ടി. അസിതാ കെ.നായർ എന്നിവർ പ്രസംഗിച്ചു.