സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ
Tuesday 23 September 2025 12:05 AM IST
ചെങ്ങന്നൂർ : നഗരസഭയിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ 2 വരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭ വർഗീസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ മുഖ്യ പ്രഭാഷണം നടത്തി. റിജോ ജോൺ ജോർജ്, അശോക് പടിപ്പുരയ്ക്കൽ, എസ്.സുധാമണി, എം.ഹബീബ്, സി.നിഷ, അശ്വതി ജി.ശിവൻ എന്നിവർ പ്രസംഗിച്ചു. വിവിധ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയോട് സഹകരിച്ച് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും ബോധവത്കരണവും സംഘടിപ്പിക്കും.