ജി.എസ്.ടി പരിഷ്കാരം പഠനമില്ലാതെ: ബാലഗോപാൽ
Tuesday 23 September 2025 12:09 AM IST
തിരുവനന്തപുരം: പെട്ടെന്നുള്ള അനൗൺസ്‌മെന്റായി വന്ന ജി.എസ്.ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. സംസ്ഥാനങ്ങൾക്ക് വലിയ വരുമാനനഷ്ടം ഉണ്ടാകും. കേന്ദ്രം നഷ്ടപരിഹാരം നൽകണം.സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ല,ഓണംബമ്പറിന്റെ വിൽപന പഴയ നികുതിയിൽ തന്നെയായിരിക്കും. ഇന്ന് മുതൽ മറ്റ് ലോട്ടറികൾക്ക് പുതിയ സമ്മാനഘടനയും പുതിയനികുതിയും ആയിരിക്കും