എം.മിഥുൻ സംസ്‌കൃത യൂണി. സിൻഡിക്കേറ്റ് അംഗം

Tuesday 23 September 2025 1:09 AM IST

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗമായി എം.മിഥുനെ സർക്കാർ നാമനിർദ്ദേശം ചെയ്തു. സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായാണ് നിയമനം. സർവകലാശാലയുടെ പന്മന പ്രാദേശിക ക്യാമ്പസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഒരു വർഷത്തേക്കാണ് നിയമനം.