കലോത്സവം: എസ്.എഫ്.ഐ നേതാവിനെ മാറ്റിയാൽ മാത്രം ഫണ്ടെന്ന് വി.സി

Tuesday 23 September 2025 1:17 AM IST

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ജനറൽ കൺവീനർ സ്ഥാനത്തു നിന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ.എം. നന്ദനെ നീക്കണമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. ഇല്ലെങ്കിൽ കലോത്സവ നടത്തിപ്പിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്നും യൂണിയൻ ഭാരവാഹികളെ അറിയിച്ചു. 28 മുതൽ ഒക്ടോബർ ഒന്നു വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കലോത്സവം. കടകംപള്ളി സുരേന്ദ്രനെ ചെയർമാനായി നിശ്ചയിച്ചതു പോലെ ജനപ്രതിനിധിയെയോ യൂണിയൻ ഭാരവാഹിയെയോ ജനറൽ കൺവീനറാക്കണമെന്നാണ് വി.സിയുടെ നിർദ്ദേശം.