സ്പോട്ട് അഡ്മിഷൻ

Tuesday 23 September 2025 12:26 AM IST

കൊല്ലം: കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന എൻ.സി.വി.ടിയുടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് അവസരം. 25, 26, 27 തീയതികളിൽ എസ്.എസ്.എൽ.സി, ടി.സി, ആധാർ എന്നിവയുടെ അസൽ രേഖകളുമായി ശാസ്താംകോട്ട കോളേജ് റോഡിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രൈവറ്റ് ഐ.ടി.ഐയിൽ എത്തിച്ചേരണം. കെ.എസ്.ആർ.ടി.സി ബസ്, ട്രെയിൻ കൺസഷൻ ലഭിക്കും. മുസ്ലിം, ക്രിസ്ത്യൻ കുട്ടികൾക്ക് സ്കോളർഷിപ്പും എസ്.സി, എസ്.ടി കുട്ടികൾക്ക് സ്റ്റൈപ്പെന്റും ലഭിക്കും. ഫോൺ: 9400853522.