കൂൺ കൃഷി പരിശീലനം
Tuesday 23 September 2025 12:26 AM IST
പോരുവഴി: കേരള കൃഷി വകുപ്പ് ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കൂൺ കൃഷിയും മൂലൃവർദ്ധിത ഉത്പന്നങ്ങളെ പറ്റിയുള്ള പരിശീലന പരിപാടിയും കുന്നത്തൂർ കൃഷിഭവനിൽ നടത്തി. കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും പരിശീലനം നൽകി. കുളക്കട കൃപ മഷ്റൂം ഫാമിലെ പ്രദീപ് കർഷകർക്ക് ക്ലാസുകസെടുത്തു. സൗജന്യ കൂൺ വിത്ത് വിതരണവും അനുബന്ധ സാമഗ്രികളുടെയും വിതരണം കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ പ്രഭാകുമാരി, അനില, കൃഷി ഓഫീസർ നന്ദകുമാർ, പ്രവീൺ, ശ്യാം, അനീഷ്, പ്രീത എന്നിവർ നേതൃത്വം നൽകി.