സൗജന്യ തയ്യൽ പരിശീലനം

Tuesday 23 September 2025 12:30 AM IST

ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾ ഒഫ് ഗുരു, കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ തയ്യൽ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൻശിക്ഷൺ സൻസ്ഥാന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. 16 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുപത് പേർക്കാണ് പ്രവേശനം. താത്പര്യമുള്ളവർ 28 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447715406, 9895238750.