നോർക്ക കെയർ
Tuesday 23 September 2025 12:31 AM IST
കൊല്ലം: കേരള പ്രവാസി സംഘത്തിന്റെ ഏറെ നാളത്തെ സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലപ്രാപ്തിയാണ് പ്രവാസികൾക്കും കുടുംബത്തിനും നോർക്ക നടപ്പാക്കിയ 'നോർക്ക കെയർ' ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെന്ന് സംഘം ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത് കൊല്ലം ജില്ലയാണ്. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ള എല്ലാവരും ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകണം. വളരെ കുറഞ്ഞ പ്രീമിയത്തിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. അടിയന്തര സാഹചര്യങ്ങളിൽ, നോർക്ക കെയർ പോലെയുള്ള പദ്ധതി പ്രവാസികൾക്ക് ആശ്വാസമാകുമെന്നും യോഗം വിലയിരുത്തി. കേരള സർക്കാരിനെയും നോർക്ക അധികൃതരെയും സംഘം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.