ലംപ്സം ഗ്രാന്റ് വർദ്ധിപ്പിക്കണം

Tuesday 23 September 2025 12:32 AM IST

കൊല്ലം: കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പട്ടികജാതി -വർഗ വിദ്യാർത്ഥികളുടെ ലാംപ്സംഗ്രാന്റും സ്റ്റൈപ്പെന്റും കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കേരള പാണൻ സമാജം സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. കൊല്ലം ജവഹർ ബാലഭവനിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.അജിനികുമാർ അദ്ധ്യക്ഷനായി. വ്യത്യസ്ത മേഖലകളിലെ കലാകാരന്മാരെ സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് കോസ്മിക് രാജനും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബിജുമോൻ പന്തിരുകുലവും അനുമോദിച്ചു. സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി ആശ്രാമം എ.തങ്കപ്പൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഡി.ദീപ, കെ.ആർ.രാജേന്ദ്രൻ ഐവർകാല തുടങ്ങിയവർ സംസാരിച്ചു.