ജില്ലാതല ക്വിസ് മത്സരം

Tuesday 23 September 2025 12:35 AM IST

കൊല്ലം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി 27ന് രാവിലെ 10.30ന് ജില്ലാതല എഴുത്തുപരീക്ഷാ മത്സരം സംഘടിപ്പിക്കും. വിഷയം: 'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യസമരവും, പൊതുവിജ്ഞാനവും’. 30 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റവാക്കിൽ ഉത്തരമെഴുതാവുന്ന 20 ചോദ്യങ്ങളടങ്ങുന്ന മലയാളത്തിലുള്ള പരീക്ഷയാണ് നടത്തുന്നത്. മത്സരത്തിൽ സ്റ്റേറ്റ്, എയ്ഡഡ്, അൺഎയ്ഡഡ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ഐ.എസ്.സി വിഭാഗത്തിലെ സ്‌കൂളുകൾക്ക് പങ്കെടുക്കാം. 24നകം നേരിട്ടോ poklm@kkvib.org ലോ 04742743587, 9061315506 എന്നീ നമ്പരുകളിലോ രജിസ്റ്റർ ചെയ്യണം. സ്കൂൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.