പൗർണ്ണമിക്കാവിൽ വിദ്യാരംഭത്തിന് പ്രമുഖർ എത്തും
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് പ്രമുഖരെത്തും . ഐ.എസ്.ആർ.ഒ മുൻ ചെയർമാൻമാരായ ഡോ.മാധവൻ നായർ,ഡോ.എസ്.സോമനാഥ്,കേരള ഹൈക്കോടതി ജസ്റ്റിസ് പ്രദീപ് കുമാർ, ജില്ലാ കളക്ടർ അനുകുമാരി ,മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ ഡോ.കെ ഹരികുമാർ ,ട്രാൻസ്പോർട്ട് കമ്മീഷണർ സി .എച്ച് .നാഗരാജു,ഐ.എസ്.ആർ.ഒ ഡയറക്ടർ എം.മോഹൻ,ആർ .സി .സി ഡയറക്ടർ ഡോ.രതീഷ് കുമാർ,തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ,ചിത്രാ മെഡിക്കൽ സയൻസിലെ ഡോ.ശൈലജ,
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിനോദ്,ഡൽഹി ആർമി ഹോസ്പിറ്റൽ മേധാവി ലഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ,ഐ .സി. എം. ആർ ശാസ്ത്രജ്ഞയും ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ.ടി കെ സുമ,മെഡിട്രിനാ ഹോസ്പിറ്റൽ ചെയർമാൻ ഡോ.പ്രതാപ് കുമാർ എന്നിവരാണ് എത്തുക.
ഇത്തവണ ഹിന്ദി,തമിഴ്,ഇംഗ്ലീഷ് ഭാഷകളിലുള്ളവർക്കും അംഗപരിമിതർക്കും ആദ്യാക്ഷരം കുറിക്കാൻ അവസരം ഉണ്ട്.
ഫോൺ: 9037850001