കാവൽ ടൗൺ ശാഖയിൽ സമാധി ദിനാചാരണം

Tuesday 23 September 2025 1:47 AM IST
എസ്.എൻ.ഡി.പി യോഗം കാവൽ ടൗൺ 542-ാം നമ്പർ ശാഖയിൽ നടന്ന സമാധി ദിനാചാരണം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കാവൽ ടൗൺ 542-ാം നമ്പർ ശാഖയിൽ സമാധി ദിനാചാരണ ചടങ്ങുകൾക്ക് ശാഖ സെക്രട്ടറി ടി. സുനിൽ കുമാർ ദീപം തെളിച്ചു. ഭാഗവത പാരായണവും പായസ വിതരണവും നടത്തി. പ്രസിഡന്റ്‌ കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ രാജു, യൂണിയൻ പ്രതിനിധി രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ കെ. രാജേന്ദ്രൻ, കിഷോർ, അജിത് എന്നിവർ നേതൃത്വം നൽകി.