താനൂർ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തത് ഏഴു റോഡുകൾ
Tuesday 23 September 2025 1:50 AM IST
മലപ്പുറം: താനൂർ മണ്ഡലത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഏഴു റോഡുകൾ നാടിന് സമർപ്പിച്ചു. താനാളൂർ - പെരുമണൽ വാലിയത്ത് പടി റോഡ്, ചെറിയമുണ്ടം പഞ്ചായത്തിലെ വാർഡ് 17ൽ ഉൾപ്പെടുന്ന രണ്ട് റോഡുകൾ, വാർഡ് ആറിൽ ഉൾപ്പെടുന്ന ഒരു റോഡ്, താനൂർ- നടക്കാവ് കോളനി സമദാനി ലിങ്ക് റോഡ്, ആട്ടില്ലം വലിയ പാടം റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. എം.എൽ.എ ഫണ്ട്, ഹാർബർ എൻജിനിയറിങ് ഫണ്ട്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ നിധി എന്നിവയിൽ നിന്നും തുക വകയിരുത്തിയാണ് റോഡ് നിർമ്മാണം നടന്നത്.