ഗുരുദേവ ജീവിതം ലോകത്തിന് മാതൃക: മോഹൻ ശങ്കർ
കൊല്ലം: ജാതിഭേദവും മതദ്വേഷവും കൂടാതെ സർവർക്കും സോദരത്വേന വാഴാൻ കഴിയുന്ന ഒരു വ്യവസ്ഥിതി സൃഷ്ടിച്ച് ലോകത്തിന് മാതൃക കാട്ടുകയായിരുന്നു ഗുരുദേവന്റെ ജീവിത ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു. മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.. രാജീവ് കുഞ്ഞുകൃഷ്ണൻ, കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, കൊല്ലം ആർ.ഡി.സി ചെയർമാൻ അനൂപ് എം.ശങ്കർ, അഡ്വ. കെ.ധർമ്മരാജൻ, നേതാജി ബി. രാജേന്ദ്രൻ, ബി. പ്രതാപൻ, ഷാജി ദിവാകർ, പുണർതം പ്രദീപ്, അഡ്വ.. എസ്. ഷേണാജി, എം.സജീവ്, ഇരവിപുരം സജീവൻ, മഹിമ അശോകൻ, യോഗനാദം കോ ഓർഡിനേറ്റർ പി.വി. റെജിമോൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്. അജുലാൽ, അഡ്വ. ബിന്ദു കൃഷ്ണ, പ്രമോദ് കണ്ണൻ, രാജീവ് ഭാസ്കരൻ, ജി. ചന്തു, ഡി. വിലസീധരൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് അഭിലാഷ് സിന്ധു, ബാബുരാജൻ തമ്പുരു, മണക്കാട് സജി, അഡ്വ. മണിലാൽ, മുരുകേശൻ യവനിക, ഗിരീഷ് കുമാർ, ഡോ. മേഴ്സി ബാലചന്ദ്രൻ, കുമാരി രാജേന്ദ്രൻ, ജെ. വിമല കുമാരി, ലാലി വിനോദിനി, അഭിലാഷ്, പേരൂർ ബൈജുലാൽ, സലിം നാരായണൻ, മങ്ങാട് ഉപേന്ദ്രൻ, സുനിൽ പനയറ, കൃഷ്ണകുമാർ ആലേത്ത്, ശിവദാസൻ പാണ്ടികശാല, ഹരി ഇരവിപുരം, ആമ്പാടി ജഗന്നാഥ്, ഗീതാ സുകുമാരൻ, ആർ. ധനപാലൻ, പി.വി. അശോക് കുമാർ, സലിം കുമാർ, തൊളിയറ പ്രസന്നൻ, ഡോ. എൻ.എസ്. അജയഘോഷ്, സഞ്ജീവ് കുമാർ, എസ്. മണികണ്ഠൻ, എസ്. അജന്ത കുമാർ, രാജാ കിഷോർ, അഡ്വ. പി.സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.