ഡിജിറ്റൽ ഡോക്യുമെന്ററി പ്രകാശനം 23ന്
Tuesday 23 September 2025 8:59 AM IST
മങ്കട: മങ്കടബ്ലോക്ക് പഞ്ചായത്ത് എം.പി നാരായണമേനോന്റെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളും ജീവിതങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ ഡോക്യുമെന്ററി തയാറാക്കി. 23 ന് രാവിലെ 11.30ന് മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച് മുഹമ്മദ്‌കോയ സ്മാരക ഹാളിൽ മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, വൈസ് പ്രസിഡന്റ് ജുവൈരിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ശശീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ പെരുമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസ്മാബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ്, ജി.ഇ.ഒ വി.കെ കൃഷ്ണപ്രസാദ് എന്നിവർ അറിയിച്ചു.