സംസ്ഥാനത്ത് നവംബറിലോ ഡിസംബറിലോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും
Tuesday 23 September 2025 2:10 PM IST
തിരുവനന്തപുരം: വോട്ടർ പട്ടിക ഒരിക്കൽക്കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്ത് നവംബറിലോ ഡിസംബറിലോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ ഇരുപതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാനും ചർച്ച നടത്തി. കേരളത്തിലെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം (എസ് ഐ ആർ) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.