'യൂത്ത് ഓണം 2025'

Tuesday 23 September 2025 6:36 PM IST

ആലുവ: ഓണാഘോഷത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുട്ടമശേരി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച 'യൂത്ത് ഓണം 2025' ഷൂട്ട് ഔട്ട്‌ മത്സരത്തിൽ സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിന്നേഴ്സും എൻ.എഫ്.സി കോട്ടപ്പുറം റണ്ണേഴ്സ് അപ്പും നേടി. 'യൂത്ത് ഓണം 2025' കോൺഗ്രസ്‌ ആലുവ ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ.പി. സിയാദ്, സിനിമാതാരം റഫീഖ് ചൊക്ലി എന്നിവർ മുഖ്യാതിഥികളായി. യൂത്ത് കോൺ. ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. നിജാസ്, അംജദ് ഇബ്രാഹിം, സഫർ അൽത്താഫ്, ദിലീപ് കുമാർ, യാസീൻ റിയാസ്, മുഹമ്മദ്‌ സഫ്രാൻ, ഹഫീസ് അഷറഫ്, ശ്രീക്കുട്ടൻ, ആദിൽ നിസാർ, നിയാസ് പള്ളിനിലം, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.