ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Wednesday 24 September 2025 12:02 AM IST
കുറ്റ്യാടി: ഗവ.ഹയർസെക്കൻഡറി സ്കൂൾ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ 'ഏസ്തീറ്റ്സ് ഹൈവി'ന്റ നേതൃത്വത്തിൽ സംസ്ഥാനചലച്ചിത്ര അക്കാഡമി യുടെയും റോട്ടറി ഇന്റർനാഷണലിന്റെയും സഹകരണത്തോടെ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കെ.എസ്.സി.എ കോഴിക്കോട് റീജിയണൽ കോഓർഡിനേറ്റർ നവീന വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം അദ്ധ്യക്ഷത വഹിച്ചു. 'ഏസ്തീറ്റ്സ് ഹൈവ്' കൺവീനർ ഡോ.റജുല സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷിംന എ കെ, പി ടി എ പ്രസിഡന്റ് വി കെ റഫീഖ്, ബൈജു, നൗഷാദ് പ്രജീഷ് തത്തോത്ത് എന്നിവർ പ്രസംഗിച്ചു. മീരാ നായർ സംവിധാനം ചെയ്ത 'ക്വീൻ ഓഫ് കത്വെ', ജാഫർ പനാഹി സംവിധാനം ചെയ്ത 'ഓഫ്സൈഡ്'എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.