പാലിയേറ്റീവ് ക്ലിനിക് ഓഫീസ് ഉദ്ഘാടനം
Wednesday 24 September 2025 12:07 AM IST
രാമനാട്ടുകര: ഫാറൂഖ് കോളേജ് ക്യാമ്പസിനകത്ത് പ്രവർത്തിച്ചിരുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് ക്യാമ്പസിന് പുറത്ത് ജനകീയ കമ്മിറ്റിയുടെ കീഴിൽ പുനർപ്രവർത്തനം ആരംഭിച്ചു. അണ്ടിക്കാടൻ കുഴി റോഡിലെ നൂറുൽ ഹിദായ മദ്രസ കെട്ടിടത്തിൽ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എൻ.കെ.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ഉപാദ്ധ്യക്ഷൻ പി.കെ .അബ്ദുൽ ലത്തീഫ് , കെ.എം.മുഹമ്മദലി, കല്ലട മുഹമ്മദലി, ബാബുരാജ് പുലരി, ഗംഗാധരൻ.എം, ടി.പി ശശിധരൻ, വി.എം റസാഖ്, ജുനൈദ് ഫൈസി, പരമേശ്വരൻ പരുത്തിപ്പാറ, സി.പി ജാബിർ , ടി.പി ഷഹീദ്, സി.അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.