അപകടം അച്ഛനമ്മമാരുടെ കണ്‍മുന്നില്‍, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Tuesday 23 September 2025 9:11 PM IST

തിരുവനന്തപുരം: തെരുവ് നായ ഓട്ടോറിക്ഷയ്ക്ക് കുറുകേ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ആറാം ക്ലാസുകാരി മരിച്ചു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകായിയരുന്നു. അഞ്ച് തെങ്ങ് മാമ്പള്ളിയില്‍ ഇറാത്ത് പടിഞ്ഞാറു വീട്ടില്‍ സഖിയാണ് (11) മരിച്ചത്. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഖി.

സ്‌കൂളിലെ പി.ടിഎ മീറ്റിംഗ് കഴിഞ്ഞ് ഓട്ടോഡ്രൈവറായ അച്ഛനും അമ്മയ്ക്കും ഒപ്പം സഞ്ചരിക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് അപകടം സംഭവിച്ചത്.

കടയ്ക്കാവൂര്‍ കാനറാ ബാങ്കിന് സമീപത്ത് വെച്ച് നായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അപകടത്തില്‍ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.