വാട്ടർ ടാങ്ക് വിതരണം

Wednesday 24 September 2025 1:15 AM IST
കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നു.

കൊല്ലങ്കോട്: പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 540 കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ വാട്ടർടാങ്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാധ പഴണിമല, ആർ.ശിവൻ, പഞ്ചായത്ത് അംഗങ്ങളായ കെ.മരുതൻ, ടി.എൻ.രമേശൻ, ഷക്കീല അലി അക്ബർ, കെ.സൗദാമിനി, അസിസ്റ്റന്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.